എടത്വ: ഹോട്ടല്‍ ജീവനക്കാരന്റെ മ്യതദേഹം എടത്വ പാലത്തിന് താഴെ പമ്പാനദിയില്‍ കാണപെട്ടു. കാവാലം അഞ്ചാം വാര്‍ഡ് കൊച്ചുമുണ്ടടിത്തറ പൊന്നപ്പന്റെ മകന് നിതിന്റെ (26) മ്യതദേഹമാണ് നദിയില്‍ പൊന്തിയ നിലയില്‍ കാണപ്പെട്ടത്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. എടത്വയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ ബില്ലിങ് സെക്ഷനില്‍ ജോലി ചെയ്ത് വരുകയായിരുന്നു. എടത്വ പോലീസ് മേല്‍ നടപടി സ്വീകരിച്ച് മ്യതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മ്യതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഓമനയാണ് മാതാവ്. ഒരു സഹോദരിയുണ്ട്.
ഹോട്ടല്‍ ജീവനക്കാരന്റെ മൃതദേഹം നദിയില്‍ കാണപെട്ടു
മലനാട് വാർത്ത
മലനാട് വാർത്തയുടെ പുതിയ അപ്ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.
Citizen Journalism
നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം
നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.
